ആകാശത്ത് ചാരമേഘം; കണ്ണൂർ-അബുദാബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 25, 2025 - 08:42
Nov 25, 2025 - 08:43
ആകാശത്ത് ചാരമേഘം; കണ്ണൂർ-അബുദാബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപർവത സ്ഫോടനത്തെ തുടർന്നാണിത്. 6E 1433 എയർബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദിൽ ഇറങ്ങിയെന്നും യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിയെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചുഎത്യോപ്യയിലെ എർട്ട എയ്ൽ മേഖലയിലാണ് ഹയ്‌ലി ഗുബ്ബി അഗ്‌നിപർവതം സ്ഥിതിചെയ്യുന്നത്. ചാരവും സൾഫർ ഡയോക്സൈഡും അടങ്ങിയ കൂറ്റൻ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതൽ ഇതിൽനിന്നുയരുന്നത്. 15 കിലോമീറ്റർവരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങൾ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങൾ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0