ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം; സുരക്ഷ ലംഘിച്ചു, യുവതിക്കെതിരെ നടപടി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 23, 2025 - 20:37
ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം; സുരക്ഷ ലംഘിച്ചു, യുവതിക്കെതിരെ നടപടി

മുംബൈ

ട്രെയിൻ യാത്രയ്ക്കിടെ ഇലക്ട്രിക് കെറ്റിലിൽ നൂഡിൽസ് പാചകം ചെയ്ത യുവതിക്കെതിരെയും വിഡിയോ പുറത്തുവിട്ടയാൾക്കെതിരെയും നടപടിയെടുക്കുമെന്നു മധ്യറെയിൽവേ അറിയിച്ചു. സുരക്ഷാനടപടികൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയ അധികൃതർ ഇത്തരം പ്രവർത്തനങ്ങൾ തീപിടിത്തത്തിനു കാരണമാകുമെന്നും പറഞ്ഞു.ട്രെയിനിലെ എസി കോച്ചിൽ യാത്ര ചെയ്യവെ യുവതി നൂഡിൽസ് തയാറാക്കുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതു വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മറാഠിയിൽ സംസാരിച്ചിരുന്ന, മഹാരാഷ്ട്ര സ്വദേശിനിയുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തുവന്നിട്ടില്ല.അതേസമയം, ലാപ്ടോപ്പുകൾ വരെ ചാർജ് ചെയ്യാൻ പറ്റുന്നതാണു ട്രെയിനിലെ സോക്കറ്റുകൾ എന്നും അപ്പോൾ എങ്ങനെയാണ് ഇലക്ട്രിക് കെറ്റിൽ അപകടമുണ്ടാക്കുകയെന്നും ചിലർ ചോദിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0