എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തിൽ സിപിഎം അനുവർത്തിക്കുന്നു. വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ വ്യക്തമായത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. എസ്ഐആർ ധൃതിപിടിച്ച് നടപ്പിലാക്കുന്നത് ബിജെപിയെ സഹായിക്കാൻ. ഇത് മറയാക്കി കള്ളവോട്ട് ചേർക്കാനുള്ള പങ്കപ്പാടിൽസിപിഎമ്മും. സിപിഎമ്മിന്റെ കപട മതേതരവാദം ജനാധിപത്യ സംവിധാനത്തിന് ശാപമെന്ന് കെ.സി വേണുഗോപാൽ
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: ബിജെപിയെ പോലെ എസ്.ഐ.ആറിനെ മറയാക്കി കേരളത്തിൽ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് എതിര് നിൽക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തിൽ സിപിഎം അനുവർത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകൻ വിഎം വിനുവിൻ്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാണ് വിനു. മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.അധികാര ദുർവിനിയോഗത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീർത്ത് അവരുടെ സ്ഥാനാർത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്.സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നൽകി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാർഹമാണ്.
ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നൽകിയതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെൺകുട്ടികൾ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്.ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേർച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയർ സ്ഥാനത്ത് അവരോധിച്ചതിൽ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാൽ പരിഹസിച്ചു.എസ്ഐആർ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്.
അതിനിടെയാണ് എസ് ഐ ആർ മറയാക്കി സിപിഎം കള്ളവോട്ട് ചേർക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്.രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരിൽ സിപിഎമ്മിൻ്റെ ഭീഷണിയാണ് പയ്യന്നൂരിൽ ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0