മഴപെയ്താൽ കോണത്താറ്റു പാലത്തിന്റെ സമീപത്തെ റോഡും സ്ഥാപനങ്ങളും വെള്ളത്തിലാകും. പ്രതിഷേധവുമായി കോൺഗ്രസ്.. പാലത്തിൽ തട്ടി ഭരണം നഷ്ടമാകുമോ എന്ന് ആശങ്കപ്പെട്ട് എൽഡിഎഫ്
റിപ്പോർട്ട് :ബൈഷി കുമാർ
കുമരകം: കുമരകം സ്വദേശികളുടെ
ദീർഘനാളുകളിലെ ആവശ്യമായ കോണത്താറ്റു പാലം നിർമാണം അവസാന ഘട്ടത്തിലാണ്. വർഷം മൂന്നായി കുമരകത്തു കാർ പാലം പണി ഇഴഞ്ഞു നീങ്ങുന്നതുകൊണ്ടുള്ള ദുരിതം അനുഭിവിക്കുന്നു.അടുത്തിടെ പാലം പൂർത്തീകരണത്തിലേക്ക് എത്തി താൽക്കാലികമായി പാലം തുറന്നു. എന്നാൽ, പാലത്തിനിരുകരകളിലെയും റോഡും തോടും ഒരൊറ്റ മഴയിൽ വെള്ളത്തിലാകുന്ന അവസ്ഥയുണ്ട്. ഓട നിർമ്മിക്കാതെ പാലവും അപ്രോച്ച് റോഡും ഉയർത്തി നിർമിച്ചതാണു പ്രതിസന്ധിക്കുകാരണം.പെയ്ത്തു വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായതു സമീപവാസികളേ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ആശുപത്രി തോട്ടിലോട്ടും കോട്ടത്തോട്ടിലോട്ടും ചന്തത്തോട്ടിലോട്ടുമൊക്കെ ഒഴുകി മാറിയിരുന്ന വെള്ളമാണു പാലം നിർമാണത്തോടെ വെള്ളപ്പൊക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. എത്രയും വേഗം ഓടകൾ നിർമിച്ചു വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കണമെന്നാണു പാലത്തിന്റെ ഇരു കരകളിലും ഉള്ളവരുടെ ആവശ്യം.കോണത്താറ്റ് പാലം പണിതപ്പോൾ ഓട നിർമ്മിക്കാത്തതു മൂലം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും 2298 സഹകരണ ബാങ്കിൻ്റെ സ്റ്റോറിലും, കർഷകർക്കായി സംഭരിച്ചു വച്ചിരിക്കുന്ന വളം ഡിപ്പോയിലും വെള്ളം കയറി നാശനഷ്ടം ഉണ്ടാകുന്നു.എത്രയും വേഗം ഇതിനു ശാശ്വതമായ പരിഹാരം കാണണമെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പിയും ആവശ്യം ഉയർത്തി രംഗത്തു വന്നിട്ടുണ്ട്. പാലം കുമരകത്തെ ഇടതു കോട്ട ഇളക്കുമോ എന്ന ആശങ്ക എൽഡിഎഫിനുണ്ട്.
ദുരിതം ജനങ്ങളെ നേരിട്ട് ജനങ്ങളെ ബാധിക്കുമെന്നതിനാൽ എൽ.ഡി.എഫിന് ഒഴിഞ്ഞു നിൽക്കാനുമാകില്ല. ഇതോടെ പ്രശ്‌ന പരിഹാരം ഉണ്ടാക്കാൻ എൽ.ഡി.എഫിൽ തിരക്കിട്ട ചർച്ചകളും നടക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0