മദ്യലഹരിയിൽ ഡ്രൈവറുടെ വിളയാട്ടം
റിപ്പോർട്ട് :ബൈഷികുമാർ
നാഷനൽ ഹൈവേയിൽ റോഡ് തീർന്നിട്ടും വണ്ടി മുന്നോട്ടെടുത്തു മദ്യലഹരിയിൽ ആയ ഡ്രൈവർ
വണ്ടി റോഡിൻ്റെ വിള്ളൽക്കുള്ളിൽ കുടുങ്ങി.
നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാതയുടെ അടിപ്പാതയ്ക്ക് മുകളില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴേയ്ക്ക് വീണു. ദേശീയപാത 66ലാണ് സംഭവം.
ബൈപാസ് ജംക്‌ഷനുസമീപം നിർമാണം നടക്കുന്ന ദേശീയപാതയിലൂടെ മദ്യലഹരിയിലുള്ളയാൾ ഓടിച്ച കാർ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട് ഉയർത്തിയ റോഡിനും ഇടയിലൂടെയുള്ള വിള്ളലിൽ വീണു. അടിപ്പാതയിലെ റോഡിലേക്കു തൂങ്ങിക്കിടന്ന കാറിൽനിന്ന് ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്തു. കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മദ്യലഹരിയിൽ കാറോടിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെ (29) എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകുന്നേരം 5.30ന് ബൈപാസിലെ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയിലാണു സംഭവം. തലശ്ശേരി ഭാഗത്തുനിന്നു വന്ന കാർ ചാല ബൈപാസ് ജംക്‌ഷന് സമീപമെത്തിയപ്പോൾ, കണ്ണൂർ ഭാഗത്തേക്ക് മണ്ണിട്ടുയർത്തി നിർമാണപ്രവൃത്തി നടക്കുന്ന ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. വേഗത്തിൽവന്ന കാർ ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാതയുടെ പാലത്തിനും മണ്ണിട്ട ഭാഗത്തിനുമിടയിലുള്ള വിള്ളലിലേക്കു വീഴുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0