തെക്കെ മഠം മൂപ്പിൽ സ്വാമിയാർക്ക് പൂവരണി അമ്പലത്തിൽ സ്വീകരണം നൽകി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 16, 2025 - 15:25
തെക്കെ മഠം മൂപ്പിൽ സ്വാമിയാർക്ക് പൂവരണി അമ്പലത്തിൽ സ്വീകരണം നൽകി

തൃശൂർ : തെക്കെ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് വാസുദേവനന്ദ ബ്രഹ്മാനന്ദഭൂതി അവർകൾക്ക് പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ 8 മണിക്ക് ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു‌മ്പൂതിരി പൂർണ്ണകുംഭം നൽകി സ്വീകരണം നൽകി.തുടർന്ന് മൂപ്പിൽ സ്വാമിയാർ ക്ഷേത്രത്തിൽ പുഷ്പാഞ്ജലിയും നടത്തി. മൂപ്പിൽ സ്വാമിയാർക്ക് ആചാര വിധിപ്രകാരം വെച്ചുനമസ്കാരം ചെയ്‌തു. നിരവധി ഭക്തജനങ്ങൾ ആദ്യാവസാനം പങ്കെടുത്തു. സ്വീകരണത്തിന് ക്ഷേത്രം മുതൽപിടി സജീവ്കുമാർ, ക്ഷേത്രകമ്മറ്റി കൺവീനർ, കെ എൻ നാരായണൻ നമ്പൂതിരി, പ്രസിഡന്റ് സുനിൽകുമാർ വടക്കേപറമ്പിൽ,സെക്രട്ടറി രാജേഷ് ടി, അനിൽ വി നായർ, ശ്രീകുമാരൻ നായർ, സതീഷ് കല്ലകുളം, മോഹനൻ കാരമയിൽ, ജീമോൻ സിതാര, രാജേഷ് ബി നായർ, സുരേഷ് കല്ലക്കുളം, പ്രശാന്ത് പി റ്റി, രാജേഷ് സിഡി, സന്തോഷ്, അരുൺ, അനിൽകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0