അശ്ലീല മെസേജുകൾ, ഒഴിഞ്ഞു മാറിയാൽ ഉപദ്രവം; നടൻ റെയ്ജനെതിരെ ജൂനിയർ ആർടിസ്റ്റ് നടിയുടെ പരാക്രമം;വെളിപ്പെടുത്തി മൃദുല വിജയ്...

റിപ്പോർട്ട് :ബൈഷി കുമാർ

Nov 15, 2025 - 19:13
അശ്ലീല മെസേജുകൾ, ഒഴിഞ്ഞു മാറിയാൽ ഉപദ്രവം; നടൻ റെയ്ജനെതിരെ ജൂനിയർ ആർടിസ്റ്റ് നടിയുടെ പരാക്രമം;വെളിപ്പെടുത്തി മൃദുല വിജയ്...

മിനിസ്ക്രീനിലെ തിരക്കുള്ള താരവും മോഡലുമായ റെയ്ജൻ രാജൻ, ഒരു ആരാധികയുടെ അതിരുവിട്ട പെരുമാറ്റം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലും ഭീഷണിയിലുമാണെന്ന് വെളിപ്പെടുത്തി സഹതാരം മൃദുല വിജയ്. റെയ്ജൻ രാജിനു നേരിട്ട ദുരനുഭവം മൃദുല വിജയ് ഒരു വിഡിയോയിലൂടെയാണ് പൊതുസമൂഹത്തെ അറിയിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഒരു സ്ത്രീ കാരണം റെയ്‌ജൻ രാജ്  നേരിടുന്ന ബുദ്ധിമുട്ടുകളാണ് മൃദുല വിജയ് വെളിപ്പെടുത്തിയത്. പൊതുവെ സിനിമാ-സീരിയൽ താരങ്ങൾക്ക് നേരെ ആരാധകരുടെ സ്നേഹപ്രകടനങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും റെയ്ജന്റെ കാര്യത്തിൽ അത് അതിരുവിട്ട് ജീവന് ഭീഷണിയായിമാറിയിരിക്കുകയാണ് എന്ന് മൃദുല പറയുന്നു. ഒരു പുരുഷൻ ഇതേക്കുറിച്ച് പരാതി പറഞ്ഞാൽ സമൂഹത്തിൽ വേണ്ട ശ്രദ്ധ കിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇതുവരെ തുറന്നു പറയാത്തത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് റെയ്ജൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാവരും റെയ്‌ജനൊപ്പം നിൽക്കണമെന്നും  മൃദുല വിജയ് വിഡിയോയിൽ പറഞ്ഞു.

"വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത്, എന്റെ കൂടെ പ്രവർത്തിക്കുന്ന ഒരു സഹതാരത്തിന് ലൊക്കേഷനിൽ മോശപ്പെട്ട രീതിയിൽ ഒരു അനുഭവം ഉണ്ടായി. റെയ്ജൻ ചേട്ടനായിരുന്നു അങ്ങനെ ഒരു അനുഭവം ഉണ്ടായത്. ഇതിനെപ്പറ്റിഞാൻ എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ കുറച്ച് കാര്യങ്ങൾ എഴുതിയിരുന്നു. സംഭവം ചുരുക്കി പറയാം. കഴിഞ്ഞ ആറു വർഷമായി ഒരു സ്ത്രീ, അതായത് നമ്മുടെ സെറ്റുകളിൽ വന്നുകൊണ്ടിരിക്കുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ്, റെയ്ജൻ ചേട്ടന് തുടരെ മെസ്സേജുകൾ അയയ്ക്കുന്നു. അതും വളരെ മോശമായിട്ടുള്ള സന്ദേശങ്ങളാണ്അയച്ചുകൊണ്ടിരുന്നത്

ചേട്ടൻ പ്രതികരിക്കാതെ വന്നപ്പോൾ പുള്ളിക്കാരി ഭയങ്കരമായി പ്രകോപിതയാവുന്നു. പിന്നെ പല പല ഫോൺ നമ്പർ നിന്ന് വിളിക്കുന്നു. ചീത്ത വിളിക്കുന്നു. പിന്നെയും ക്ഷമ ചോദിച്ച് സന്ദേശം അയയ്ക്കുന്നു. വീണ്ടും വളരെ വൃത്തികെട്ട സെക്ഷ്വൽ ആയുള്ള സന്ദേശങ്ങൾ അയക്കുന്നു. സംഭവം അഞ്ചാറ് വർഷമായി തുടങ്ങിയിട്ട്. ഞങ്ങളുടെ ചിത്രീകരണ സ്ഥലത്ത് തന്നെ രണ്ട് സംഭവങ്ങൾ ഇതിനിടയിലും ഉണ്ടാവുകയും ചെയ്തു. ഇത് പറയുമ്പോൾ എല്ലാവരും വിചാരിക്കുന്ന ഒരു കാര്യംഇത്രയും വർഷമായി നടക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് പരാതി ഒന്നും നൽകിയില്ല എന്നാണ്. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നിയമം ആണ് കാരണം എന്ന് തന്നെ പറയും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0