പാലത്തായി പീഡനക്കേസ്. കെ പത്മരാജനെ അധ്യാപന ജോലിയിൽ നീക്കാൻ സർക്കാർ നിർദേശം
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: കണ്ണൂർ പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് നീക്കാൻ സർക്കാർ ഉത്തരവ്.ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെതിരായ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.
കേരള വിദ്യാഭ്യാസ ചട്ടം അദ്ധ്യായം 15 എ, ചട്ടം 77 എ പ്രകാരമാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
നിയമ പ്രകാരമുള്ള തുടർ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് സ്കൂൾ മാനേജർക്ക് അടിയന്തിര നിർദ്ദേശം നൽകുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.ഈ വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണെമെന്നും മന്ത്രി അറിയിച്ചു.
തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് കണ്ണൂർ പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുവദിക്കണം.
ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലുംമൂന്ന് തവണ പത്മരാജൻ പെൺകുട്ടിയെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17 നാണ് കേസെടുത്തത്.
പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0