ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കു കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ്, സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്കു തിരിച്ചടി. ഇനി വിസയ്ക്കു അപേക്ഷിക്കുന്നവർ ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്ന‌ങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്ക്രീനിങും നടത്തേണ്ടി വരും

റിപ്പോർട്ട് :ബൈഷി കുമാർ

Nov 8, 2025 - 17:52
ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കു കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ്, സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്കു തിരിച്ചടി. ഇനി വിസയ്ക്കു അപേക്ഷിക്കുന്നവർ ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്ന‌ങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്ക്രീനിങും നടത്തേണ്ടി വരും

കോട്ടയം: ജീവിതശൈലീരോഗങ്ങൾ

ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌ങ്ങൾ ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്കു തിരിച്ചടി.കുടുംബത്തെ കൊണ്ടുപോകുന്നതിലടക്കം പ്രതിസന്ധി നേരിടും. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്കു വിസ നിഷേധിക്കാമെന്നാണു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലുള്ളത്.

എല്ലാതരം വിസക്കാരെയും ഉദ്ദേശിച്ചുള്ളതാണ് മാർഗനിർദേശങ്ങൾ എങ്കിലും സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവരെയാകും ഇതുപ്രധാനമായും ലക്ഷ്യംവെക്കുകയെന്നാണു വിദഗ്‌ധർ പറയുന്നത്.

ആരോഗ്യപ്രശ്ന‌ങ്ങൾ ഉള്ളവർ അമേരിക്കൻ സർക്കാരിനു ബാധ്യതയായേക്കാമെന്നും പൊതുവിഭവങ്ങൾ ചോർത്തിയേക്കാമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ട്രംപിന്റെ പുതിയ നീക്കം.അമേരിക്കൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ അയച്ചുവെന്നുമാണു റിപ്പോർട്ടുകൾ.

സാംക്രമിക രോഗങ്ങൾ, വാക്സിനേഷൻ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയവ നേരത്തേതന്നെ വിസ പൂർത്തീകരണ പ്രക്രിയയിൽ പരിശോധിക്കാറുണ്ട്. പുതിയ മാർഗനിർദേശം കൂടി വന്നതോടെ ഈ പട്ടികയിലേക്കു പുതിയ രോഗങ്ങൾ കൂടി പരിശോധിക്കപ്പെടും.വിസ അപേക്ഷിക്കുന്നയാളുടെ ആരോഗ്യം കൂടി കണക്കിലെടുക്കണമെന്നും ലക്ഷക്കണക്കിനു ഡോളർ ചികിത്സാചെലവു വരുന്ന ഹൃദ്രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ, പ്രമേഹം, നാഡീസംബന്ധമായ തകരാറുകൾ തുടങ്ങിയവയ്ക്കുള്ള സ്ക്രീനിങ് നടത്തിയിരിക്കണമെന്നും നിർദേശത്തിലുണ്ട്.

അപേക്ഷകർ ചികിത്സാ ചെലവുകൾ വഹിക്കാൻ പ്രാപ്തിയുള്ളവരാണോ എന്ന് വിസാ ഓഫീസർമാർ പരിശോധിക്കുകയും വേണം. ഇത്തരം ആരോഗ്യപ്രശ്ന‌നങ്ങൾ വന്നാൽ സർക്കാർ സഹായം തേടാതെജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതാണു പരിശോധിക്കേണ്ടത്.

ഇതുകൂടാതെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്നു നിർദേശമുണ്ട്. ഇതോടെ വിസാ നടപടികൾ പൂർത്തിയാക്കണമെങ്കിൽ തന്നെ വൻ തുക ചെലവഴിക്കേണ്ടി വരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0