തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്: തീരുമാനം വൈകുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 7, 2025 - 13:13
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ്: തീരുമാനം വൈകുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: തിരുവിതാംകൂർ

ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ.മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കുമെന്നാണ് മന്ത്രി പ്രതികരിച്ചത്.

സിപിഐഎമ്മിന്റെ ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ദേവസ്വം ബോർഡിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത്തരമൊരു ചർച്ച നടക്കുന്ന കാര്യം നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്‌തു. വിവിധ ജില്ലാ കമ്മറ്റി അംഗങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തേടുകയും ചെയ്തിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുമായി.എന്നാൽ മുഖ്യമന്ത്രിയുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ മുഖ്യമന്ത്രി കുവൈറ്റ് പര്യടനത്തിലാണെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0