കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി
റിപ്പോർട്ട് :ബൈഷി കുമാർ
കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര: ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ ചുമത്തി
കോട്ടയം: ബിരിയാണിയിൽ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഏറ്റുമാനൂർ സ്വദേശി വിഷ്ണു നൽകിയ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിപാര കമ്മീഷന്റെ നടപടി. ഹോട്ടൽ ഉടമ അമ്പതിനായിരം രൂപ നഷ്ടപരിഹാരവും രണ്ടായിരം രൂപ കോടതി ചെലവും പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്.
ബിരിയാണിയുടെ വിലയും പരാതിക്കാരന് തിരികെ നൽകണം. സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.കഴിഞ്ഞ വർഷം നവംബർ പത്തിന് അതിരമ്പുഴയിലുള്ള ഒരു ഹോട്ടലിൽ നിന്ന് സൊമാറ്റോ വഴി ഓർഡർ ചെയ് ബിരിയാണിയിലാണ് വിഷ്‌ണുവിന് ചത്ത പഴുതാരയെ കിട്ടിയത്. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരികെ നൽകാമെന്ന് അറിയിച്ചു. എന്നാൽ പണം ലഭിച്ചില്ല. ഇതോടെ വിഷ്‌ണു ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകുകയായിരുന്നു.പാകം ചെയ്ത്‌ത് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയതെന്നും അത് ഹോട്ടലിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയാണെന്നും കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് ഭക്ഷണം പാകം ചെയ്ത ഹോട്ടലും വിതരണം ചെയ്ത സൊമാറ്റോയും ഉപയോക്താവിന് പിഴ നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0