വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുൻപ്, കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ട് :ബൈഷി കുമാർ

Dec 24, 2025 - 13:43
വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുൻപ്, കല്ലുമ്മക്കായ പറിക്കാൻ പോയ യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പ്രവാസി യുവാവിനെ കോഴിക്കോട് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്.കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന വിദുല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദുലിനെ കാണാതാവുന്നത്. തുടർന്ന് നടന്ന അന്വേഷണത്തില്‍ ആണ് കടലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

വിക്കല്‍ ബീച്ച്‌ കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. വിദുലിന്റെയൊപ്പം രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. കല്ലുമ്മക്കായ പറിച്ച്‌ മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതായത്. വിവരം അറിഞ്ഞതിന് പിന്നാലെ നാട്ടുകാരും കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രിയോടെ വിദുല്‍ പ്രസാദിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0