വേനൽ മഴ തുടരും; ഉയർന്ന താപനില മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
വേനൽ മഴ തുടരും; ഉയർന്ന താപനില മുന്നറിയിപ്പ്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഹൈലൈറ്റ്:
- എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
- ഉയർന്ന താപനില മുന്നറിയിപ്പ്
- വേനൽ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒരു ജില്ലകളിലും പ്രത്യേക അലേർട്ടില്ലെങ്കിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച രാവിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (30- 04 - 2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെയോ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. മെയ് 01 മുതൽ 03 (ശനിയാഴ്ച) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പാലിക്കണം. കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ മുൻകരുൽ സ്വീകരിച്ച് തുടങ്ങണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന താപനില മുന്നറിയിപ്പ് - യെല്ലോ അലർട്ട്
സംസ്ഥാനത്ത് മെയ് 03 ശനിയാഴ്ചവരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
What's Your Reaction?






