വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും; നാട്ടുകാരെത്തിയപ്പോൾ വിദ്യാർഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം: പോളിടെക്നിക് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെയാണ് വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസ്സായിരുന്നു.
വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് മഹിമയെ തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ പിൻവാതിൽ പൊളിച്ച് അകത്തുകയറി വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. വീടിൻ്റെ അടുക്കളയിലാണ് മഹിമയെ കണ്ടെത്തിയത്. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് മഹിമ സുരേഷ്. കോളേജിലെ മാഗസിന്‍ എഡിറ്ററുമാണ് മഹിമ.
വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം. വീട്ടില്‍നിന്നു നിലവിളിയും, പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുന്‍വശത്തെയും, പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് പുറകുവശത്തെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?






