വയനാട്ടിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

Jun 26, 2025 - 10:46
വയനാട്ടിൽ കനത്ത മഴ, മലവെള്ളപ്പാച്ചിൽ; ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ

കൽപ്പറ്റ: വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. പുഴ നവീകരണത്തിൻ്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു പോയതോടെ അട്ടമല റോഡിൽ വെള്ളം കയറിയിട്ടുണ്ട്. അതേസമയം മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു.

ചൂരൽമല ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ചൂരൽമല ബെയ്ലി പാല പരിസരത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.

വെള്ളരിമലയിൽ മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്. ചെറിയ ഉരുൾപൊട്ടലുണ്ടായെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും എവിടെയും ഉരുൾപൊട്ടിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പുന്നപ്പുഴയിൽ വെള്ളം കയറിയചോടെ ബെയ്‌ലി പാലത്തിനപ്പുറം റാണിമല, ഹാരിസൺസ് എസ്റ്റേറ്റുകളിൽ ജോലിക്കു പോയവരിൽ ചിലർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതേസമയം ചൂരൽമലയിൽ പ്രതിഷേധം ശക്തമായതോടെ ഇവിടേക്കെത്തിയ പോലീസിനെയും ഫയർഫോഴ്സിനെയും നാട്ടുകാർ തടഞ്ഞിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0