'ചാണ്ടി ഉമ്മൻ്റെ പ്രവർത്തനത്തിൻ്റെ തുടക്കത്തിൽ ചില നേതാക്കന്മാർക്ക് പരിഭവവും നീരസവും ഉണ്ടായി, പക്ഷേ...'; പോസ്റ്റുമായി സിആർ മഹേഷ്

നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നയിച്ച ചാണ്ടി ഉമ്മൻ എംഎൽഎയെ പുകഴ്ത്തി സിആർ മഹേഷ് എംഎൽഎ. ജനമനസ്സുകൾ കീഴടക്കി ചാണ്ടി ഉമ്മൻ നിലമ്പൂരിൽ താരപ്രചാരകനായി മാറിയെന്നും ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ ചാണ്ടിയിലൂടെ ജനം ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നും സിആർ മഹേഷ് ഫേസ്ബുക്കിൽ കുറിച്ചു. എംഎൽഎ എന്ന നിലയിൽ ചാണ്ടി ഉമ്മന്റെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ ചില നേതാക്കന്മാർക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നുവെന്നും പോസ്റ്റിൽ സിആർ മഹേഷ് തുറന്നുപറയുന്നുണ്ട്.
വോട്ടുകൾ ഇരിക്കുന്ന ഇടം വീടുകൾ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സിആർ മഹേഷ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എംഎൽഎ എന്ന നിലയിൽ ചാണ്ടി ഉമ്മന്റെ പ്രവർത്തനത്തിന്റെ തുടക്കത്തിൽ ചില നേതാക്കന്മാർക്ക് പോലും പരിഭവവും നീരസവും ഉണ്ടായിരുന്നു. ആ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചാണ് നിലമ്പൂരിൽ മഴയും വെയിലും അവഗണിച്ചു ചാണ്ടി ഉമ്മൻ പ്രചാരണം കൊഴുപ്പിച്ചതെന്ന് സിആർ മഹേഷ് പറഞ്ഞു.
ചിരിച്ചും സ്നേഹിച്ചും ജനമനസ്സുകൾ കീഴടക്കി ചാണ്ടി ഉമ്മൻ നിലമ്പൂരിൽ താരപ്രചാരകനായി മാറിയെന്ന് പറഞ്ഞ സിആർ മഹേഷ് ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ നേർന്നാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് താഴെ കമൻ്റുകളുമായി നിരവധി കോൺഗ്രസ് അനുഭാവികൾ എത്തിയിട്ടുണ്ട്.
What's Your Reaction?






