കിട്ടിയതിൽ പാതി നിങ്ങൾക്കും! കോടികൾ ചിലവിട്ട് അച്ഛനും അമ്മയ്ക്കുമായി കെട്ടിപ്പൊക്കിയ ഫൗണ്ടേഷൻ; ഒരുപാടാളുകളുടെ അത്താണിയായി ലാലേട്ടൻ

മോഹൻലാൽ മലയാളികൾ കണ്ട നടനവിസ്മയം- മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളികൾക്ക് നിറവസന്തം ആയി മാറിയ മഹാനടൻ. കോടികൾ ആണ് വരുമാനം ആയി താരത്തിന് ലഭിക്കുന്നത്. താരത്തിന്റെ ആസ്തി ആയിരം കോടിക്ക് അടുത്താണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്രയും പണം എന്ത് ചെയ്യുന്നു എന്ന് ആലോചിക്കാത്ത ആളുകൾ തന്നെ വിരളമാണ്. എന്നാൽ തനിക്ക് കിട്ടുന്നതിൽ പാതി തന്റെ സമൂഹത്തിനും വേണ്ടി വിനിയോഗിക്കുന്നുണ്ട് മോഹൻലാൽ. അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷനിലൂടെ നിരവധി ആളുകൾക്ക് അത്താണി ആണ് ഇന്ന് മോഹൻലാൽ. നിരവധി കുട്ടികളുടെ വിദ്യാഭ്യാസം സഹായം ആവശ്യമുള്ള ആളുകൾക്ക് മെഡിക്കൽ സൗകര്യങ്ങൾ അടക്കം മോഹൻലാൽ നേതൃത്വം നൽകുന്ന ഫൗണ്ടേഷൻ ഒരുക്കി നൽകുന്നുണ്ട്.
ലാലേട്ടന്റെ വാക്കുകളികളൂടെ എന്താണ് വിശ്വശാന്തി ഫൗണ്ടേഷൻ എന്ന് വായിക്കാം
വിശ്വശാന്തി ഫൗണ്ടേഷൻ എന്റെ അച്ഛന്റെയും അമ്മയുടെയും പേര് ചേർത്ത് തുടങ്ങിയ ഫൗണ്ടേഷൻ ആണ്. അച്ഛന്റെ പേര് വിശ്വനാഥൻ നായർ അമ്മയുടെ പേര് ശാന്തകുമാരി അങ്ങനെയാണ് ഈ പേര് നമ്മൾ ഇതിനു നൽകുന്നത്.നമ്മുടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുപറഞ്ഞു തുടങ്ങിയതാണ്. പക്ഷേ ഞങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നുള്ളതാണ്.
കുട്ടികളുടെ വിദ്യാഭ്യാസം മെഡിക്കൽ സൗകര്യങ്ങൾ എന്നിങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. മരങ്ങൾ നട്ടുകൊടുക്കാറുണ്ട്. കുട്ടനാട് പോലെയുള്ള സ്ഥലങ്ങളിൽ സോളാർ പദ്ധതി പ്രകാരം ശുദ്ധജലപദ്ധതി ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് വിവിധ ആശുപത്രിയുമായി ചേർന്നുനിന്ന് പല കാര്യങ്ങൾ നമ്മുക്ക് ചെയ്യാൻ സാധിച്ചു ആദ്യത്തെ റോബോട്ട് നൽകി.
ഒരുപാട് കുട്ടികളെ പഠിപ്പിക്കാൻ സാധിക്കുന്നു. ചില ലാൻഡുകൾ ഏറ്റെടുത്ത് ആയുർവേദ മരുന്നുകൾ നാടാറുണ്ട്. അത് ഫാർമേഴ്‌സിന്റെ കൈയ്യിൽ നിന്നും നമ്മൾ വാങ്ങി അവർക്കും സഹായകം ആകാറുണ്ട്. പിന്നെ പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിൽ സ്‌കിൽ ഡെവലപ്പ്മെന്റ് പദ്ധതികൾ ചെയ്തു വരുന്നു.
What's Your Reaction?






