ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടി; സമ്മതിച്ചു എന്ന് ആരാധകര്‍!

Apr 5, 2025 - 11:05
Apr 7, 2025 - 22:24
ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടി; സമ്മതിച്ചു എന്ന് ആരാധകര്‍!

ഒറ്റവാക്കില്‍ ഒതുങ്ങുന്ന മഞ്ജുവിന്റെ പല മറുപടികളും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ആണെന്ന് പലരും പറയുമെങ്കിലും, പറയുന്ന കാര്യങ്ങളില്‍ മഞ്ജു ഏത്രത്തോളം ശ്രദ്ധ നല്‍കുന്നു എന്നത് വ്യക്തമാണ്.

മഞ്ജു വാര്യര്‍ ലോകത്തെ കാണുന്ന രീതിയും, പല കാര്യങ്ങളോടും ഉള്ള മഞ്ജുവിന്റെ പ്രതികരണങ്ങളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. എന്തൊക്കെ എങ്ങനെയൊക്കെ ചോദിച്ചാലും മഞ്ജു വളരെ കൃത്യമായും പക്വമായും മറുപടി നല്‍കും. ഡിപ്ലോമാറ്റിക് ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും, മറു ചോദ്യത്തിന് അവസരം നല്‍കാത്ത മഞ്ജുവിന്റെ പല മറുപടികളും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അതുപോലൊരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

തൊണ്ണൂറുകളുടെ അവസാനം മുതല്‍ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എത്രത്തോളം മികച്ചതാണെന്ന് തിരിച്ചറിഞ്ഞ മലയാളികള്‍, ആ തിരിച്ചുവരവിന് വേണ്ടി 14 വര്‍ഷങ്ങള്‍ കാത്തിരുന്നു. മുന്‍പ് ഇഷ്ടപ്പെട്ടത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ മഞ്ജുവിനെ വ്യക്തിയെയും ആളുകള്‍ വളരെ അധികം ബഹുമാനത്തോടെ നോക്കി കാണുന്നു. പക്ഷേ ഇപ്പോഴാണ് തമിഴ് സിനിമാ ലോകം മഞ്ജുവിനെ അറിഞ്ഞു തുടങ്ങിയത്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ശങ്ങളായി തമിഴ് സിനിമയില്‍ പതിയെ കാലുറപ്പിച്ച മഞ്ജു, 2025 ഓടെ അവിടെയും സൂപ്പര്‍ ലേഡി പദവിയിലേക്ക് ഉയരുകയാണ്. മഞ്ജുവിന്റെ പല മറുപടികളിലും തമിഴകവും ഞെട്ടുന്നു, എന്ത് പക്വതയോടെയാണ് ഇവര്‍ സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ ചില ഇന്റര്‍വ്യു കട്‌സുകള്‍ പ്രചരിയ്ക്കുന്നത്. അത്തരമൊരു ഇന്റര്‍വ്യൂവില്‍ ആണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലത്തെ കുറിച്ച് ഒറ്റ വാക്കില്‍ മഞ്ജു മറുപടി നല്‍കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0