വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം; ഓൺലൈനിൽ ഇങ്ങനെ അപേക്ഷിക്കാം

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം; ഓൺലൈനിൽ ഇങ്ങനെ അപേക്ഷിക്കാം

Jun 1, 2025 - 09:33
വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം; ഓൺലൈനിൽ ഇങ്ങനെ അപേക്ഷിക്കാം

തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകൾ പിഎച്ച്എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാർഡ്) ആയി മാറ്റാൻ ജൂൺ 15 വരെ അവസരം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പിങ്ക് കാർഡായി തരം മാറ്റാൻ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ജൂൺ 2 മുതൽ 15 വരെയാണ് പിങ്ക് കാർഡായി തരം മാറ്റാൻ സമയം അനുവദിച്ചിരിക്കുന്നത്. അർഹരായ കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

റേഷൻ കാര്‍ഡ് പിങ്ക് കാർഡിലേക്ക് തരം മാറ്റാൻ ആവശ്യമായ രേഖകള്‍

പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിൻ്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

വാടക വീട് ആണെങ്കിൽ വാടക വീടിൻ്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷികളുടെ ഒപ്പുകൾ സഹിതം)വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ

പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിൻ്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിൻ്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്

മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിൻ്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്

സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ അതിൻ്റെ സർട്ടിഫിക്കറ്റ്

പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം

റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, പ്രൊഫഷണൽസ്‌ (ഡോക്‌ടര്‍, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ), 1000ത്തിൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ് ടി വിഭാഗം ഒഴികെ), 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ പറ്റില്ല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0