രഞ്ജിതയുടെ മൃതദേഹം നാട്ടിലേക്ക്, സംസ്കാരം വൈകീട്ട്; രണ്ട് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിച്ച മൃതദേഹം സ്വദേശമായ പുല്ലാടിലേക്ക് കൊണ്ടുപോയി. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി വി ശിവൻകുട്ടി രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങി.
രാവിലെ 11ന് മൃതദേഹം പത്തനംതിട്ട പുല്ലാട് എത്തിക്കും. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. നാട്ടിലെത്തിക്കുന്ന മൃതദേഹം രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2:30 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 4.30 ന് വീട്ടുവളപ്പില്‍ നടക്കും.
സ്കൂളുകൾക്ക് അവധി
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്ന പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിന് ജില്ലാ കളക്ടർ ജൂൺ 24 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്കൂളിനും അവധി നൽകിയിട്ടുണ്ട്.
അപകടം നടന്ന് 11-ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ആദ്യ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിയാത്തതിനെ തുടർന്ന് രഞ്ജിതയുടെ അമ്മയുടെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തൻ്റെ സ്വപ്നമായ പുതിയ വീടിൻ്റെ നിര്‍മാണ പ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് രഞ്ജിത ജി നായരുടെ മരണം. ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തേണ്ട വീട്ടിലേക്കാണ് രഞ്ജിതയുടെ ചേതനയറ്റ ശരീരം കൊണ്ടുവരുന്നത്. നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് രഞ്ജിത പുതിയ വീട് നിര്‍മിച്ചത്
ലണ്ടനില്‍ ജോലി മതിയാക്കി തിരിച്ചുവരാനിരിക്കുകയായിരുന്നെ അഹമാബാദ്എയർ ഇന്ത്യ അപകടത്തിൽ രഞ്ജിതയ്ക്ക് ജീവൻ നഷ്ടമായത്. ഇനിയുള്ള കാലം കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം നാട്ടില്‍ ജോലി ചെയ്ത് ജീവിക്കാനാണ് രഞ്ജിത ആഗ്രഹിച്ചിരുന്നത്.
What's Your Reaction?






