മഴക്കെടുതി; വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

മഴക്കെടുതി; വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

May 27, 2025 - 08:13
മഴക്കെടുതി; വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. ജില്ലയിൽ മഴ ശക്തി പ്രാപിച്ചത് കണക്കിലെടുത്താണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം തുറന്നത്. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ ചുവടെ നൽകുന്നു.

ടോൾ ഫ്രീ നമ്പർ : 1077

ജില്ലാതലം –

04936-204151

മൊബൈൽ : 9526804151, 8078409770

സുൽത്താൻ ബത്തേരി താലൂക്ക് –

04396-223355, 04936-220296, മൊബൈൽ : 6238461385, 9447097707

 മാനന്തവാടി താലൂക്ക് –

04395-241111, 04395-240231 മൊബൈൽ : 9446637748, 9447097704

വൈത്തിരി താലൂക്ക് –

04936-256100, 04936-255229, മൊബൈൽ : 8590842965, 9447097705

 സംസ്ഥാനത്ത് കാലവർഷം കടുത്തതോടെ നിരവധി ഭാ​ഗങ്ങളിൽ നിന്നും മഴക്കെടുതിയുടെ വാർത്തകളാണ് വരുന്നത്. ഇന്ന് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0