പ്ലസ്‌ വൺ ഒന്നാം സപ്ലിമെൻ്ററി അലോട്മെൻ്റ്; 35,947 പേർക്ക് പ്രവേശനം, പരിശോധിക്കേണ്ടത് ഇങ്ങനെ

Jul 5, 2025 - 10:34
പ്ലസ്‌ വൺ ഒന്നാം സപ്ലിമെൻ്ററി അലോട്മെൻ്റ്; 35,947 പേർക്ക് പ്രവേശനം, പരിശോധിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ സപ്ലിമെൻ്ററി അലോട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. 53,789 അപേക്ഷകളാണ്‌ അലോട്മെൻ്റിനായി പരിഗണിച്ചത്‌. ഇതിൽ 35,947 പേർക്ക് ഇടംലഭിച്ചു. 6,254 പേർ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്‌. അലോട്ട്‌മെൻ്റ് ലഭിച്ച എല്ലാ വിദ്യാർഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ്‌ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

ഏകജാലക സംവിധാനത്തിൻ്റെ മുഖ്യഘട്ട അലോട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്മെൻ്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി അപേക്ഷിക്കാൻ ജൂൺ 30 ന് വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്മെൻ്റ് പരിഗണിച്ചിട്ടുള്ളത്.

അലോട്മെൻ്റ് ലഭിച്ചവർ എട്ടിന് വൈകിട്ട് നാലിനകം ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. അലോട്മെൻ്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെൻ്ററി അലോട്മെൻ്റും പ്രസിദ്ധീകരിച്ചു. 84 പേർക്ക്‌ അലോട്മെൻ്റ് ലഭിച്ചു. 334 സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നുണ്ട്‌.

അലോട്മെൻ്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറിഅഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്മെൻ്റ് ലെറ്ററിലെ അലോട്മെൻ്റ് ലഭിച്ച സ്‌കൂളിൽരക്ഷകർത്താവിനോടൊപ്പം 2025 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ളസർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0