'നടന്നത് ക്യൂ ആർ കോഡ് തട്ടിപ്പ്, മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു'; എട്ട് ലക്ഷം രൂപ തിരികെ നൽകി, പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ

Jun 7, 2025 - 13:06
'നടന്നത് ക്യൂ ആർ കോഡ് തട്ടിപ്പ്, മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു'; എട്ട് ലക്ഷം രൂപ തിരികെ നൽകി, പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: മകൾ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതി വ്യാജമാണെന്ന് നടൻ കൃഷ്ണകുമാർ. 69 ലക്ഷം രൂപയാണ് മൂന്ന് ജീവനക്കാർ തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണ്. എല്ലാ തെളിവുകളും കൈവശമുണ്ട്. സംശയം തോന്നി വിവരങ്ങൾ അന്വേഷിച്ചതോടെ മൂന്ന് പേരും ജോലി രാജിവച്ച് പോയി. പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ മൂന്ന് പേരും ഫ്ലാറ്റിൽ എത്തി സംസാരിച്ചു. പണം എടുത്തതായും തിരികെ നൽകാമെന്നും ഇവർ സമ്മതിക്കുകയും ചെയ്തു. എട്ട് ലക്ഷത്തി എൺപത്തിരണ്ടായിരം രൂപ തിരികെ നൽകിയതായും കൃഷ്ണകുമാർ പറഞ്ഞു.

ബാക്കി പണം പിന്നീട് നൽകാമെന്നും പോലീസിൽ പരാതി നൽകരുതെന്നും ഇവർ പറഞ്ഞു. അങ്ങനെയൊരു ഒത്തുതീർപ്പ് ഉണ്ടാക്കുകയും ചെയ്തു. ഓഫീസിലിരുന്നായിരുന്നു ഇക്കാര്യങ്ങൾ ജീവനക്കാരുമായി സംസാരിച്ചത്. എന്നാൽ അന്ന് രാത്രി ജീവനക്കാരിൽ ഒരാൾ ദിയയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ കൻ്റോൺമെൻ്റ് പോലീസിൽ പരാതി നൽകി. ഈ പരാതിക്ക് പിന്നാലെയാണ് ജീവനക്കാർ കൗണ്ടർ കേസ് നൽകിയതെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ഞങ്ങൾ ജീവനക്കാരെ കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയി, കെട്ടിയിട്ട് മർദിച്ച് പണം വാങ്ങി എന്നൊക്കെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ എന്തൊക്കെയാണ് ഇവർ പറഞ്ഞിരിക്കുന്നത് വ്യക്തമല്ല. പോലീസ് ഞങ്ങളെ വിളിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുടുംബത്തിലെ ആറുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചതെന്ന് കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0