ദുരന്തബാധിതരുടെ കുടുംബത്തിന് ഒരു കോടി രൂപ മതിയോ? എയർ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം

Jun 13, 2025 - 22:13
ദുരന്തബാധിതരുടെ കുടുംബത്തിന് ഒരു കോടി രൂപ മതിയോ? എയർ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം

മുംബൈ: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരമാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചത്. വിമാനദുരന്തത്തിൽ പെട്ടവരുടെ കുടുംബാഗങ്ങൾക്കായി 290 കോടി രൂപയോളമാണ് ടാറ്റ തന്നെ നഷ്ടപരിഹാരമായി ചെലവഴിക്കുന്നത്. എന്നാൽ വിമാനത്തിൻ്റെ ഇൻഷുറൻസ് തുക താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളിൽ ഒന്നാണ് ക്ലെയിം ചെയ്യാനൊരുങ്ങുന്നത്.

യാത്രക്കാരുടെ മറ്റ് ഇൻഷുറൻസുകൾ കൂടാതെയാണിത്. ഈ രംഗത്തെ ഏറ്റവും വലിയ വ്യോമയാന ക്ലെയിമുകളിൽ ഒന്നായും അഹമ്മദാബാദ് അപകടത്തിൻ്റെ ക്ലെയിം തുക മാറും. 2,400 കോടി രൂപയോളം വരുന്ന തുകയാണ് മൊത്തം വിതരണം ചെയ്യേണ്ടതായി വരിക. വിമാനയാത്രക്കാരുടെ ജീവന് പകരമായി ഒരു നഷ്ടപരിഹാരത്തുകയും മാറില്ലെങ്കിലും ഏവിയേഷൻ ഇൻഡസ്ട്രീസിലെ ഏറ്റവും വലിയ നഷ്ട പരിഹാരതുക വിമാനത്തിൻ്റെ ഇൻഷുറൻസ് കൂടെ പരിഗണിച്ചാണ്. തുക 2.5 കോടി യുഎസ് ഡോളറോ അതിൽ കൂടുതലോ ആകാം.

വിമാനത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ വ്യോമയാന മേഖലയിൽ ഹാൾ ഓൾ-റിസ്ക് വിഭാഗത്തിന് കീഴിലാണ് സംരക്ഷിക്കപ്പെടുക. വിമാനത്തിൻ്റെ മൂല്യം അനുസരിച്ച്, സ്പെയറുകൾക്കും ഉപകരണങ്ങൾക്കും ഒക്കെ ഇൻഷുറൻസ് ലഭ്യമാണ്. വിമാനത്തിൻ്റെ കാലപ്പഴക്കം, മറ്റ് ഘടകങ്ങൾ എന്നിവ വിമാനത്തിൻ്റെ മൂല്യം നിർണയിക്കുന്ന പ്രധാന ഘടകങ്ങളാകും. അപകടം ഉണ്ടായ വിമാനം 2013 മോഡലായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2021 ൽ ഈ വിമാനം 11.5 കോടി ഡോളറിന് ഇൻഷ്വർ ചെയ്തിരുന്നതാണ്. നാശനഷ്ടം ഭാഗികമായോ പൂർണ്ണമായോ സംഭവിച്ചാൽ പോലും നഷ്ട പരിഹാരത്തിന് അർഹതയുണ്ട്.

നഷ്ട പരിഹാരത്തിന് എന്തൊക്കെ ഘടകങ്ങളാണ് പരിഗണിക്കുക?

വിമാന അപകടങ്ങൾ ഉണ്ടായാൽ ദുരന്തബാധിതർക്കും കുടുംബങ്ങൾക്കും എല്ലാം ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. പ്രകൃതി ദുരന്തങ്ങൾക്കും തീപിടുത്തം, മോഷണം, എന്നിവ ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾക്കുമെല്ലാം വിമാന കമ്പനികൾ പരിരക്ഷ നൽകുന്നുണ്ട്. വിമാനത്തിനും ഇൻഷുറൻസുണ്ട്. ഇത്തരം വിമാനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും, പരിക്കുകളും എല്ലാം കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കാൻ ഉപഭോക്താക്കൾക്കിടയാക്കും. ഇത്തരം ഘടകങ്ങൾ പരിഗണിച്ച് തന്നെയാകും നഷ്ട പരിഹാരതുകയുടെ മൂല്യം നിശ്ചയിക്കുക. യാത്രികരുടെ പ്രായം മറ്റ് ഘടകങ്ങൾ, മറ്റ് ഇൻഷുറൻസുകൾ എന്നിവ കൂടാതെ തന്നെ വിമാനകമ്പനികൾ കൈമാറുന്ന തുകയാണിത്.

കാർഗോയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പോലും ഇൻഷുറൻസുകളിൽ പെടുന്നു.

യുദ്ധം, തീവ്രവാദ സാധ്യതകൾ, ആഭ്യന്തര കലാപം, അട്ടിമറി എന്നീ സന്ദർഭങ്ങളിൽ ബാഗുകൾക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് പ്രത്യേക ആഡ്-ഓൺ കവറേജും വിമാന യാത്രികർക്ക് ലഭ്യമാണ്. അവരുടെ വിമാനത്തിന്റെ ഇൻഷ്വർ ചെയ്ത മൂല്യം അനുസരിച്ചായിരിക്കും കമ്പനികൾ നൽകുന്ന നഷ്ടുപരിഹാരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0