തെലങ്കാനയിൽ മരുന്ന്‌ നിർമാണശാലയിൽ സ്‌ഫോടനം; 14 പേർക്ക് ഗുരുതര പരിക്ക്

Jun 30, 2025 - 23:43
തെലങ്കാനയിൽ മരുന്ന്‌ നിർമാണശാലയിൽ സ്‌ഫോടനം; 14 പേർക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മരുന്ന്‌ നിർമാണശാലയിൽ സ്‌ഫോടനം . 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 14 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തീയണയ്ക്കാനായുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അഗ്നിരക്ഷാസേന അറിയിച്ചു.

സ്ഫോടനത്തിൽ 10 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അഞ്ച് പേർ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുമൃതദേഹങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കുറച്ച് സമയത്തിനുള്ളിൽ വിവരങ്ങൾ നൽകുമെന്നുമാണ് സംഗറെഡ്ഡി പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് എഎൻഐയോട് പ്രതികരിച്ചത്. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്‌. 20 പേർക്ക് ഗുരുതരരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

'പസമൈലാരം ഫേസ് 1 ലെ സിഗാച്ചി ഫാർമ കമ്പനിയിലാണ് സ്ഫോടനം നടന്നത്. പതിനൊന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏകദേശം 15 - 20 പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.' തെലങ്കാന ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇതുവരെ സ്ഥലത്ത് നിന്ന് മൃതദേഹങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0