ജാഗ്രത വേണം, എട്ട് ജില്ലകളിൽ റെഡ് അലേർട്ട് ; നാളെ മുതൽ മഴയുടെ ശക്തി കുറയും

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് റെഡ് അലേർട്ടുള്ള ജില്ലകളിൽ പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം

May 31, 2025 - 10:08
ജാഗ്രത വേണം, എട്ട് ജില്ലകളിൽ റെഡ് അലേർട്ട് ; നാളെ മുതൽ മഴയുടെ ശക്തി കുറയും

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. നിലവിലെ മഴ സാധ്യത മുന്നറിയിപ്പ് പ്രകാരം നാളെ മുതൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം എറണാകുളം, കോട്ടയം, തൃശൂർ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40

റെഡ് അലേർട്ട്

30 - 05 - 2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഓറഞ്ച് അലേർട്ട്

30 - 05 - 2025: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലേർട്ട്

31 - 05 - 2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

01 - 06 - 2025: കണ്ണൂർ, കാസർകോട്

02 - 06 -2025: കണ്ണൂർ, കാസർകോട്

03 - 06 -2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരങ്ങളിൽ 30/05/2025 (ഇന്ന്) മുതൽ 01/06/2025 വരെയും; ലക്ഷദ്വീപ് തീരത്ത് 30/05/2025 (ഇന്ന്) മുതൽ 03/06/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0