കേരളത്തിലും മോക് ഡ്രിൽ; വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങും, ആളുകളെ ഒഴിപ്പിച്ച് റിഹേഴ്സൽ

കേരളത്തിലും മോക് ഡ്രിൽ; വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങും, ആളുകളെ ഒഴിപ്പിച്ച് റിഹേഴ്സൽ

May 7, 2025 - 07:12
കേരളത്തിലും മോക് ഡ്രിൽ; വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങും, ആളുകളെ ഒഴിപ്പിച്ച് റിഹേഴ്സൽ

ഹൈലൈറ്റ്:

  • കേരളത്തിലും മെയ് ഏഴിന് മോക് ഡ്രിൽ സംഘടിപ്പിക്കും.
  • കേന്ദ്ര നിർദേശപ്രകാരമാണ് നടപടി.
  • ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മോക് ഡ്രിൽ നടക്കും.

തിരുവനന്തപുരം: ഇന്ത്യ - പാകിസ്താൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിൻ്റെ നിർദേശപ്രകാരം കേരളത്തിലും മെയ് ഏഴ് ബുധനാഴ്ച മോക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്. മുഴുവൻ ജില്ലകളിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തുമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മോക് ഡ്രിൽ നടക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മോക് ഡ്രിൽ സംബന്ധിച്ചു ചീഫ് സെക്രട്ടറി എ ജയതിലക് ഇന്ന് വൈകിട്ട് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ - പാകിസ്താൻ ബന്ധം വഷളാകുന്നതിനിടെ ആക്രമണ സാധ്യത മുന്നിൽകണ്ടാണ് മോക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. രാജ്യതലസ്ഥാനമായ ഡൽഹി, ആണവ നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, റിഫൈനറികൾ, ജലവൈദ്യുത പദ്ധതികൾ എന്നിവിടങ്ങളിലടക്കം മോക് ഡ്രിൽ നടക്കും.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കുക, വിദ്യാർഥികൾ ഉൾപ്പെടെ ഉള്ള സാധാരണക്കാർക്ക് അടിസ്ഥാന സിവിൽ ഡിഫൻസ് സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുക, ജനങ്ങളെ ഒഴിപ്പിച്ച് റിഹേഴ്സൽ നടത്തുക, നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുക, അടിയന്തര ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകൾ നടപ്പിലാക്കുക എന്നിങ്ങനെയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം.

അതേസമയം കേന്ദ്രനിർദേശപ്രകാരം, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ മോക് ഡ്രിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ശ്രീനഗറിലെ ദാൽ തടാകം, ഉത്തർപ്രദേശിലെ ലക്നൗ എന്നിവിടങ്ങളിൽ റിഹേഴ്സലുകൾ നടത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഓൺലൈനായി വിളിച്ചുചേ‍ർത്ത യോഗത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് തലവന്മാരും പങ്കെടുത്തു. യോഗത്തിൽ മോക് ഡ്രിൽ ഒരുക്കങ്ങൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിലയിരുത്തി.

ജില്ലാ ഭരണകൂടം, തദ്ദേശ ഭരണകൂടം, സിവിൽ ഡിഫൻസ് വാ‍ർഡന്മാർ, വളണ്ടിയർമാർ, ഹോം ഗാർഡ്, എൻസിസി - എൻഎസ്എസ് - നെഹ്റു യുവകേന്ദ്ര അംഗങ്ങൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ എന്നിവർ മോക് ഡ്രില്ലിൻ്റെ ഭാഗമാകും. ദേശീയ അടിയന്തരാവസ്ഥയ്ക്കുള്ള സാഹചര്യം ഉണ്ടായാൽ ജനങ്ങൾ എത്രമാത്രം സജ്ജമാണെന്നാണ് മോക് ഡില്ലിലൂടെ വിലയിരുത്തുക. ചില ജില്ലകളിൽ മൊബൈൽ നെറ്റ്‍വർക്ക് വിച്ഛേദിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തേക്കാമെന്ന റിപ്പോർട്ടുണ്ട്. തദ്ദേശ ഭരണകൂടത്തിൻ്റെ നേതൃത്വത്തിലാകും ഒഴിപ്പിക്കൽ റിഹേഴ്സൽ നടത്തുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0