കലാനിധി അക്ഷരക്കനിവ്, മ്യൂസിക് ഫെസ്റ്റ്,രാജാര വിവർമ്മയുടെ177th ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനമത്സരം, എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം 2025.
കലാനിധി അക്ഷരക്കനിവ്, മ്യൂസിക് ഫെസ്റ്റ്,രാജാര വിവർമ്മയുടെ177th ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനമത്സരം, എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം 2025.

കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലും, യുവജനങ്ങളിലും പ്രായഭേദമെന്യേ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനായി കലാസാംസ്കാരിക പൈതൃകം ഉള്ള കോഴിക്കോടിൻ്റെ മണ്ണിൽ കലാനിധി സംഘടിപ്പിക്കുന്ന അക്ഷരക്കനിവ്, മ്യൂസിക് ഫെസ്റ്റ് (ചലച്ചിത്ര ഗാനമാല മത്സരം) ചിത്രരചനാ മത്സരം(പ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ 177th ജന്മദിനാഘോഷങ്ങളുടെ ഭാഗമായി )& എഴുത്തച്ഛൻ സ്മൃതി പുരസ്കാര സമർപ്പണം -2025 മെയ് മാസം 31, ജൂൺ 1 തിയ്യതികളിൽ കോഴിക്കോട് മാനാഞ്ചിറ നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
ചലച്ചിത്ര ഗാനാലാപന മത്സരം 2025 മെയ് മാസം 31 തിയ്യതി രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.ചിത്ര രചനാ മത്സരം അന്നേ ദിവസം 11മണിക് ആരംഭിക്കും
സമ്മാനദാനവും പുരസ്കാര സമർപ്പണവും പ്രശസ്തരായ കലാ, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ 2025 ജൂൺ ഒന്നാം തിയ്യതി വൈകുന്നേരം 3 മണിക്ക് നൽകുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 മെയ് 10 (ശനിയാഴ്ച). ഫോൺ നമ്പർ :9447509149/8089424969/7034491493
What's Your Reaction?






