ഐഐടി പഠനം സ്വപ്നം കണ്ട് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയിരുന്നോ? ഫലം എത്തി; ഇങ്ങനെ പരിശോധിക്കാം
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഉദ്യോഗാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. മെയ് 18ന് നടന്ന പരീക്ഷയിൽ 1.8 ലക്ഷത്തിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തിരുന്നു.
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലെ എഞ്ചിനീയറിങ് ബിരുദ പ്രവേശനത്തിനുള്ള ജോയിൻ്റ് എൻട്രൻസ് എക്സാം (ജെഇഇ) അഡ്വാൻസ്ഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ നടത്തിപ്പുകാരായ ഐഐടി കാൻപുർ ആണ് പരീക്ഷാ ഫലവും ഫൈനൽ ആൻസർ കീയും പ്രസിദ്ധീകരിച്ചത്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in ലൂടെ ഫലം പരിശോധിക്കാം. ഐഐടി പഠനം സ്വപ്നം കണ്ട് ഇത്തവണ 1.8 ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയത്.
360ൽ 332 മാർക്ക് നേടിയ ഐഐടി ഡൽഹി സോണിലെ രജിത് ഗുപ്ത അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി. 332 മാർക്ക് നേടിയ സക്ഷം ജിൻഡാളിനാണ് രണ്ടാം റാങ്ക്. ഐഐടി ഹൈദരാബാദ് സോണിൽ നിന്നുള്ള ഭൂരിഭാഗം വിദ്യാർഥികളും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത തേടി. 12,946 പേരാണ് ഐഐടി ഹൈദരാബാദ് സോണിൽനിന്ന് റാങ്ക് പട്ടികയിൽ ഇടംനേടിയത്. ഐഐടി ഡൽഹി, ഐഐടി മുംബൈ എന്നീ സോണുകളിൽനിന്ന് യഥാക്രമം 11,370 പേരും 11,226 പേരും യോഗ്യത നേടി.
മെയ് 18നായിരുന്നു കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിറ്റി) നടന്നത്. 26ന് പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾ ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSSA) യുടെ കൗൺസിലിങ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി. രാജ്യത്തെ 23 ഐഐടികളിൽ സീറ്റ് വിതരണം ചെയ്യുന്നത് ജോയിൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്. കൗൺസിലിങ് ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിച്ചേക്കുമെന്നാണ് വിവരം.
പരീക്ഷാ ഫലം പരിശോധിക്കാം
'jeeadv.ac.in' എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
'JEE Advanced 2025 Result' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
നിങ്ങളുടെ സ്കോർകാർഡ് പരിശോധിക്കാം.
തുടരാവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം
ഫൈനൽ ആൻസർ കീ പരിശോധിക്കാം
'jeeadv.ac.in' എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.
'JEE Advanced 2025 Final Answer Key' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പേപ്പർ 1 അല്ലെങ്കിൽ പേപ്പർ 2, ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
ആൻസർ കീ പിഡിഎഫ് ഫോർമാറ്റിൽ ലഭ്യമാകും.
തുടരാവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0