എസ്എസ്എൽസി റീവാല്യുവേഷൻ ഫലം പ്രസിദ്ധീകരിച്ചു; വിദ്യാർഥികൾക്ക് ഇങ്ങനെ പരിശോധിക്കാം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ റീവാല്യുവേഷൻ ഫലം പുറത്ത്. വിദ്യാർഥികൾക്ക് sslcexam.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകിയാണ് റീവാല്യുവേഷൻ ഫലം പരിശോധിക്കേണ്ടത്.

May 31, 2025 - 09:55
എസ്എസ്എൽസി റീവാല്യുവേഷൻ ഫലം പ്രസിദ്ധീകരിച്ചു; വിദ്യാർഥികൾക്ക് ഇങ്ങനെ പരിശോധിക്കാം

തിരുവനന്തപുരം: 2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയുടെ റീവാല്യുവേഷൻ (പുനർമൂല്യനിർണയം) ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ലൂടെ ഫലം പരിശോധിക്കാം.

റീവാല്യുവേഷൻ ഫലം എങ്ങനെ പരിശോധിക്കാം

https://sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

'SSLC Revaluation Result' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകുക

'View Result ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ റീവാല്യുവേഷൻ ഫലം ലഭ്യമാകും

ഗ്രേഡിൽ മാറ്റമുണ്ടെങ്കിൽ പച്ച നിറത്തിൽ 'Grade Changed' എന്ന് രേഖപ്പെടുത്തിയിരിക്കും

ഗ്രേഡിൽ മാറ്റമില്ലെങ്കിൽ ചുവന്ന നിറത്തിൽ 'No Grade Change' എന്ന് രേഖപ്പെടുത്തിയിരിക്കും

തുടരാവശ്യങ്ങൾക്കായി ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം

ഉത്തര കടലാസുകളുടെ റീവാല്യുവേഷനായി മെയ് 12 മുതൽ 17 വരെയായിരുന്നു അപേക്ഷ സമർപ്പിക്കേണ്ട സമയം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ മെയ് 28 മുതൽ ജൂൺ രണ്ടുവരെയാണ്. സേ പരീക്ഷയുടെ ഫലം ജൂൺ അവസാന വാരം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം. അതേസമയം എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് പ്രഖ്യാപിച്ചത്. 99.5 ആണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫ് മേഖലകളിലുമായി 3,072 സെന്ററുകളിലായി 4,27,020 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 61,449 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കണ്ണൂരാണ് വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല (99.87), ഏറ്റവും കുറവ് തിരുവനന്തപുരം ജില്ല (98.59).

ഈ വർഷത്തെ എസ്എസ്എൽസി ഫലം; ഒറ്റനോട്ടത്തിൽ

ആകെ പരീക്ഷ എഴുതിയത്: 4,27,020 വിദ്യാർഥികൾ

വിജയശതമാനം: 99.5

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്: 61,449 വിദ്യാർഥികൾ

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല: കണ്ണൂർ (99.87)

വിജയ ശതമാനം ഏറ്റവും കുറവുള്ള റവന്യൂ ജില്ല: തിരുവനന്തപുരം ജില്ല (98.59)

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല: പാലായും മാവേലിക്കരയും (100)

വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങൽ (98.28)

ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല: മലപ്പുറം (4,115)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0