എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.5 ശതമാനം വിജയം; ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മന്ത്രി വി ശിവൻകുട്ടിയാണ് റിസൾട്ട് പ്രഖ്യാപിച്ചത്. എസ്എസ്എൽസി ഫല പ്രഖ്യാപനം വിശദമായി അറിയാം

ഹൈലൈറ്റ്:
- എസ്എസ്എൽസി പരീക്ഷാഫലം
- ഫലമറിയേണ്ടത് എങ്ങനെയെന്ന് അറിയാം
- ഫലം പ്രഖ്യാപിച്ചത് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവർഷം 99.69 ശതമാനം വിജയമായിരുന്നു സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ ഉണ്ടായിരുന്നത്. വിദ്യാർഥികൾക്ക് നാല് മണി മുതൽ ഓൺലൈനിൽ ഫലം അറിയാൻ കഴിയും.
വിജയശതമാനം ഉയർന്ന റവന്യൂ ജില്ല കണ്ണൂർ (99.87 %). വിജയശതമാനം കുറഞ്ഞ റവന്യൂ ജില്ല - തിരുവനന്തപുരം (98.59%). വിജയ ശതമാനം ഉയർന്ന വിദ്യാഭ്യാസ ജില്ലകൾ പാല, മാവേലിക്കര (100%). വിജയശതമാനം കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ(98.28%). ഫുൾ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4115പേരാണ് ജില്ലയിൽ നിന്ന് എ പ്ലസ് നേടിയത്.
4,27021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. 4,24583 പേർ ഉന്നത പഠനത്തിന് അർഹതനേടി. 61449 വിദ്യാർഥികൾക്കാണ് ഫുൾ എ പ്ലസ്. കഴിഞ്ഞ വർഷത്തേക്കാൾ ഫുൾ എ പ്ലസിൽ 10382 കുറവ് സംഭവിച്ചു. കഴിഞ്ഞ വർഷം 71831 പേരായിരുന്നു ഫുൾ എ പ്ലസ് നേടിയത്.
കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ പികെഎംഎംഎച്ച്എസ്എസ് എടരിക്കോടാണ്. 2,017കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. എസ്‌സി വിഭാഗത്തിൽ 39,981 കുട്ടികൾ പരീക്ഷയെഴുതി. 39,447 പേർ വിജയിച്ചു. 98.66 ആണ് വിജയശതമാനം.
ഫലമറിയാൻ ഈ വെബ്സൈറ്റുകൾ
പിആർഡി ലൈവ് ( PRD LIVE) മൊബൈൽ ആപ്പിലും https://pareekshabhavan.kerala.gov.in , https://prd.kerala.gov.in , https://results.kerala.gov.in, https://examresults.kerala.gov.in , https://kbpe.kerala.gov.in , https://sslcexam.kerala.gov.in , https://results.kite.kerala.gov.in , https://results.digilocker.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
എസ്എസ്എൽസി (എച്ച്ഐ), റ്റിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിച്ചു. എസ്എസ്എൽസി (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. 'ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം'- വി ശിവന്‍കുട്ടി പറഞ്ഞു. സേ പരീക്ഷ - മെയ് 28 മുതല്‍ ജൂണ്‍ 5 വരെ. വിജയ ശതമാനം കുറഞ്ഞ സര്‍ക്കാര്‍ സ്‌കൂള്‍ - ഗവ. HS കരിക്കകം, തിരുവനന്തപുരം.
What's Your Reaction?






