ആഗോള കടൽവാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി 2025 മെയ് 2 നു വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും.

ആഗോള കടൽവാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി 2025 മെയ് 2 നു വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും.

May 1, 2025 - 09:17
ആഗോള കടൽവാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി 2025 മെയ് 2 നു വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും.

ആഗോള കടൽവാണിജ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തി 2025 മെയ് 2 നു വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കും. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക സമ്പദ് വ്യവസ്ഥയിലെ ഉജ്വലമായ പുതിയ നാൾവഴികളിലേക്കുള്ള സുപ്രധാന തുടക്കമാണിത്.

2024 ജൂലൈ 13-ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ 3നാണ് വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. ഇതിനകം 246-ത്തിലധികം കണ്ടെയിനർ കപ്പലുകൾ കൈകാര്യം ചെയ്തു, കൂടാതെ 5 ലക്ഷം TEUs-ഓളം ചരക്ക് കൈമാറി. ആകെ വരുമാനം 243 കോടി രൂപയാണ് ലഭിച്ചത്. 2025 ഫെബ്രുവരിയിൽ, 15 തെക്കുകിഴക്കൻ ഇന്ത്യൻ തുറമുഖങ്ങളിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനം നേടി, 40 കപ്പലുകളിൽ നിന്ന് 78,833 TEUs കൈമാറിയതാണ് ഇതിന് കാരണം.

തുറമുഖത്തിൻ്റെ രണ്ടു മുതൽ നാലുവരെയുള്ള ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കുന്നതോടെ വിഴിഞ്ഞത്ത് സമ്പൂർണ തുറമുഖം യാഥാർഥ്യമാകും.

8,867 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ആദ്യഘട്ട നിർമ്മാണത്തിനുള്ള ആകെ മുതൽമുടക്ക്. കേരള സർക്കാർ 5595.34 കോടി രൂപയും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് 2454 കോടി രൂപയും
കേന്ദ്ര സർക്കാർ 817.80 കോടി രൂപയും ചെലവഴിക്കുന്നു.

ഇന്ത്യയുടെ ആദ്യ സെമി ഓട്ടോമേറ്റഡ് അന്താരാഷ്ട്ര ഡീപ് സീ കണ്ടെയ്നർ പോർട്ടായി വിഴിഞ്ഞം ഉയരുമ്പോൾ, നൂതന സാങ്കേതിക വിദ്യകളിലൂടെ സമുദ്രവാണിജ്യത്തിന്റെ ഭാവി നിർവചിക്കപ്പെടുന്നു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ സാങ്കേതിക നവീകരണവും സാമൂഹിക പരിവർത്തനവും ഏകോപിപ്പിക്കുന്ന സമഗ്ര സംവിധാനമാവുകയാണ്.

#vizhinjamport #keralagovernment #NavakeralamPuthuvazhikal

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0