തിരുവനന്തപുരം നഗരത്തിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സിറ്റി പോലീസിന്റെ ശക്തമായ നടപടി
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം നഗരത്തിലെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സിറ്റി പോലീസിന്റെ ശക്തമായ നടപടി 🚔
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ. കാർത്തിക് IPS ന്റെ നിർദ്ദേശപ്രകാരം, ഡെപ്യൂട്ടി കമ്മീഷണർമാരായ തപോഷ് ബസുമതാരി IPS (L&O 1), ദീപക് ധങ്കർ IPS (L&O 2) എന്നിവരുടെ നേതൃത്വത്തിൽ “ഓപ്പറേഷൻ ഡാർക്ക് ഹണ്ട്” എന്ന സ്പെഷ്യൽ ഡ്രൈവ് നടത്തി.
തിരുവനന്തപുരം സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കി. നഗരപരിധിയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമായി 188 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്.
അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി ഇത്തരത്തിലുള്ള ശക്തമായ നിയമനടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
#OperationDarkHunt #trivandrumcitypolice #thiruvananthapuram
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0