കഫ് സിറപ്പിൻ്റെ വിൽപനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
റിപ്പോർട്ട് :ബൈഷി കുമാർ
കഫ് സിറപ്പിൻ്റെ വിൽപനയിൽ കടുത്ത നിയന്ത്രണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഡ്രഗ്‌സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യും. ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങൾ അറിയിക്കാം. നീക്കം ചെയ്താൽ ടാബ്ലെറ്റുകൾ വിൽക്കുംപോലെ എളുപ്പത്തിൽ സിറപ്പുകൾ വിൽക്കാനാകില്ല. കർശന നിയമങ്ങൾ നിർമ്മാണത്തിലും പാലിക്കണം. വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശിൽ 20ലേറെ കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്‌നാട്ടിലെ ശ്രേഷൻ ഫാർമയെന്ന തട്ടിക്കൂട്ട് കമ്ബനി നിർമ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.
---------------------------------------------
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0