കെട്ടിടം അപകടാവസ്ഥയിൽ; കൊടുങ്ങല്ലൂർ നഗരസഭാ ഓഫീസ് അടിയന്തിരമായി മാറ്റാൻ ആലോചന

റിപ്പോർട്ട് :ബൈഷികുമാർ

Aug 10, 2026 - 21:55
കെട്ടിടം അപകടാവസ്ഥയിൽ; കൊടുങ്ങല്ലൂർ നഗരസഭാ ഓഫീസ് അടിയന്തിരമായി മാറ്റാൻ ആലോചന

കൊടുങ്ങല്ലൂർ നഗരസഭാ ഓഫീസ് അടിയന്തിരമായി മാറ്റാൻ ആലോചന. കെട്ടിടം അപകടാവസ്ഥയിലാണെന്ന് എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടികൾക്ക് ഒരുങ്ങുന്നത്.

കൊടുങ്ങല്ലൂർ നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്ന മൂന്ന് നിലകളിലുള്ള നാരായണൻ വൈദ്യർ സ്മാരക മന്ദിരത്തിന് ബലക്ഷയത്തെ തുടർന്നാണ് നടപടി. ഇതു സംബന്ധിച്ച് നഗരസഭാ എഞ്ചിനീയറിങ്ങ് വിഭാഗം വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് റിപ്പോർട്ട് നൽകിയിരുന്നു.കെട്ടിടത്തിൻ്റെ ബീം, സ്ലാബുകൾ തുടങ്ങിയവ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് കമ്പി പുറത്ത് വന്ന നിലയിലാണ്. മേൽക്കൂരയിൽ പലയിടത്തും ചോർച്ച അനുഭവപ്പെടുന്നുണ്ട്. 1979ൽ നിർമ്മിച്ചതാണ് ഈ കെട്ടിടം. തെക്കെ നടയിലെ പഴയ നഗരസഭാ ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിലായതിനെ തുടർന്നാണ് ഓഫീസ് ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്.

കെട്ടിടം അപകടാവസ്ഥയിലായ സാഹചര്യത്തിൽ നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം മേത്തല സോണൽ ഓഫീസ് കെട്ടിടത്തിലേക്കും, റവന്യു ഓഫീസ് തെക്കെ നടയിലെ പുതിയ നഗരസഭാ കെട്ടിടത്തിലേക്കും മാറ്റാനാണ് ധാരണ. ഗരസഭാ കൗൺസിലിൻ്റെ അനുമതിയോടെ വൈകാതെ ഓഫീസ് മാറ്റം നടക്കും. കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഒഴിയാനുള്ള നോട്ടീസ് നൽകുമെന്നാണ് സൂചന.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0