കുണ്ടറ കസ്റ്റഡി മർദനം: പൊലീസ് വ്യാജ മൊഴി ചമച്ചെന്ന് മരിച്ച സിയാദിൻ്റെ പിതൃസഹോദരൻ, കേസ് അട്ടിമറിക്കാൻ ശ്രമമെന്നും ആരോപണം

റിപ്പോർട്ട് :ബൈഷികുമാർ

Jul 29, 2026 - 17:30
കുണ്ടറ കസ്റ്റഡി മർദനം: പൊലീസ് വ്യാജ മൊഴി ചമച്ചെന്ന് മരിച്ച സിയാദിൻ്റെ പിതൃസഹോദരൻ, കേസ് അട്ടിമറിക്കാൻ ശ്രമമെന്നും ആരോപണം

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധു രംഗത്ത്. മരിച്ച സിയാദിൻ്റെ പിതൃസഹോദരൻ ബഷീറാണ് പൊലീസ് വ്യാജമൊഴി ചമച്ചെന്ന് ആരോപിച്ച് രം​ഗത്തെത്തിയത്. കസ്റ്റഡി മർദനക്കേസിൽ പൊലീസ് താൻ നൽകാത്ത മൊഴി എഴുതി ചേർത്തുവെന്ന് ബഷീർ കൈരളി ന്യൂസിനോട് പറഞ്ഞു.

സിയാദിനെ സുഹൃത്തായ രഞ്ജിത്ത് മർദിച്ചുവെന്ന് തന്നോട് മറ്റൊരാൾ പറഞ്ഞതായി ബഷീർ പൊലീസിന് മൊ‍ഴി നൽകിയെന്നാണ് അധികൃതർ രേഖപ്പെടുത്തിയത്. എന്നാൽ താൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ലെന്ന് ബഷീർ കൈരളി ന്യൂസിനോട് വ്യക്തമാക്കി. സിയാദിനെ മർദ്ദിച്ചത് പൊലീസ് തന്നെയെന്നും ബഷീർ കൂട്ടിച്ചേർത്തു.സിയാദിൻ്റെ മരണം നടന്നതിന് പിന്നാലെ പോസ്റ്റുമോർട്ടം നടപടികൾക്ക് വേണ്ടി മാത്രമാണ് താൻ മൊഴി നൽകിയത്. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച ബഷീർ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0