തൃശ്ശൂരിൽ സ്‌കൂളിലെ പാചകപുര കുത്തിതുറന്ന് മോഷണം; കളവ് പോയത് അരിയും കുക്കറും ഉൾപ്പെടെ
റിപ്പോർട്ട് :ബൈഷികുമാർ
തൃശൂര്‍ കൊടുങ്ങല്ലൂരിലെ സ്‌കൂളിലെ പാചക പുരയില്‍ നിന്ന് മോഷണം. പലചരക്ക് സാധനങ്ങളും, പാത്രങ്ങളും ഉൾപ്പെടെ ആണ് കവര്‍ന്നത്. കോതപറമ്പ് വാസുദേവ വിലാസം യു.പി. സ്‌കൂളിലാണ് മോഷണം നടന്നത്.
പാചകപ്പുരയും,സ്റ്റോറൂമും കുത്തിതുറന്ന് അഞ്ച് ചാക്ക് അരി, കുക്കറുകള്‍, വലിയ പാത്രങ്ങൾ,മിക്‌സി തുടങ്ങിയവ ആണ് മോഷ്ടിച്ചത്. ഇന്ന് രാവിലെ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവത്തിൽ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു പ്രദേശത്തെ സി.സി.ടി. ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0