ടിസിയെ ചൊല്ലി തർക്കം ; മഹാരാഷ്ട്രയിൽ അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ച വിദ്യാർഥി അറസ്റ്റിൽ

റിപ്പോർട്ട് :ബൈഷികുമാർ

Jul 1, 2026 - 14:53
ടിസിയെ ചൊല്ലി തർക്കം ; മഹാരാഷ്ട്രയിൽ അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ച വിദ്യാർഥി അറസ്റ്റിൽ

മഹാരാഷ്ട്രയിൽ അധ്യാപകനെ കുത്തിപ്പരുക്കേൽപ്പിച്ച വിദ്യാർഥി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് സംഭവം നടന്നത്. ടിസി വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി അധ്യാപകനെ കുത്തിയത്. അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പ്രിൻസിപ്പാളി​ന്റെ ക്യാബിനിൽ അധ്യാപകനും വിദ്യാർത്ഥിയും നടത്തിയ ചർച്ചയ്ക്കിടെ പ്രതി അക്രമാസക്തനായി കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് അധ്യാപകനെ കുത്തുകയായിരുന്നു.ഓൺലൈൻ വഴിയാണ് പ്രതി കത്തി ഓർഡർ ചെയ്തത്. സംഭവത്തി​ന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രതിയായ വിദ്യാർത്ഥി ഇതേ അധ്യാപകനുമായി പ്രശ്നങ്ങളുണ്ടാക്കുന്നത് നിരന്തരമാണ് എന്ന് സ്കൂൾ അധികൃതരും, മറ്റു വിദ്യാർത്ഥികളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0