ഉ​ഗ്രവിഷമുള്ള പാമ്പുകൾ എവറസ്റ്റ് കൊടുമുടിയിലും; കേട്ടുകേൾവിയില്ലാത്ത വാർത്തയ്ക്ക് പിന്നിലെ കാരണം

റിപ്പോർട്ട് :ബൈഷികുമാർ

Jul 1, 2026 - 14:48
ഉ​ഗ്രവിഷമുള്ള പാമ്പുകൾ എവറസ്റ്റ് കൊടുമുടിയിലും; കേട്ടുകേൾവിയില്ലാത്ത വാർത്തയ്ക്ക് പിന്നിലെ കാരണം

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലും രാജവെമ്പാലയടക്കമുള്ള ഉ​ഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതോടെ കൊടുമുടിക്ക് സമീപമുള്ള ആശുപത്രികളിൽ പാമ്പുകടിയേൽക്കുന്നത് പ്രതിരോധിക്കാൻ ആന്റി വെനം സൂക്ഷിക്കാനൊരുങ്ങുകയാണ്.

എന്നാൽ ആശുപത്രികൾക്ക് കൃത്യമായ ആന്റിവെനം ലഭിക്കാതെ വരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എവറസ്റ്റ് പർവ്വതം നിലകൊള്ളുന്ന സോലുകുംഫു ജില്ലയിലെ സോടാംഗ് പ്രൈമറി ആശുപത്രിയിൽ നിന്നും കൂടുതൽ ആന്റിവെനത്തിന് സർക്കാരിനോട് അപേക്ഷ വന്നുകഴിഞ്ഞു മഞ്ഞുമൂടിക്കിടക്കുന്ന നേപ്പാളിലെ പർവതനിരകളിൽ കാലാവസ്ഥാ മാറ്റംകൊണ്ടുള്ള ചൂടേറിയ അന്തരീക്ഷം പാമ്പുകളെ ആകർഷിച്ചതാണ് പ്രശ്നത്തിന് പ്രധാനകാരണം.ഇത് പർവതാരോഹ​കരെ സങ്കീർണതയിലാക്കുകയാണ്. ഏപ്രിൽ 14ന് ശേഷം മുപ്പത് കേസുകൾ പാമ്പുകടിയേറ്റ് എത്തിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഇത് ഒരുകാലത്ത് പാമ്പുകടിയേറ്റത് അപൂർവമായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശങ്ങളിലേക്ക് ചികിത്സാ സേവനങ്ങൾ വ്യാപിപ്പിക്കാൻ ആരോഗ്യ അധികാരികളെ നിർബന്ധിതരാക്കുകയാണ്. രാജവെമ്പാലയ്‌ക്ക് പുറമേ പെട്ടെന്ന് തിരിച്ചറിയാനാകാത്ത അണലിവർഗത്തിൽ പെട്ട കുഴിമണ്ഡലികൾ പോലുള്ളവയുടെ സാന്നിദ്ധ്യവും ഈ മേഖലകളിലുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0