കുതിരാൻ തുരങ്കത്തിൽ അപകടം! ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടിമുട്ടി
റിപ്പോർട്ട് :ബൈഷികുമാർ
കുതിരാൻ തുരങ്കത്തിനുള്ളിൽ അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. കുതിരാൻ തുരങ്കത്തിലുള്ളിൽ ഒന്നിന് പിന്നിൽ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് ആണ് അപകടം സംഭവിച്ചത്. മൂന്ന് പിക്കപ്പ് വാനുകളും ഒരു ബസും ഒരു ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.എന്നാൽ പരുക്ക് ഗുരുതരമല്ല. വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പീച്ചി പോലീസ് സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0