നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 30, 2026 - 20:37
നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ നികേഷ് ബാലകൃഷ്ണൻ ആണ് പിടിയിൽ ആയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്നും 11 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0