ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയായി പന്തളം കൊട്ടാരം ദീപാ വർമ്മ തമ്പുരാട്ടി
റിപ്പോർട്ട് :ബൈഷികുമാർ
തിരുവനന്തപുരം:: ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ രക്ഷാധികാരിയായി പന്തളം കൊട്ടാരം ദീപാ വർമ്മ തമ്പുരാട്ടി ചുമതലയേറ്റു.
ഹരിവരാസന കീർത്തനം രചിച്ച കോന്നകത്ത് ജാനകി അമ്മയുടെ സ്മരണാർത്ഥമാണ് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകൃതമായത്. പ്രകൃതിക്ക്, സഹജീവികൾക്ക്, മനുഷ്യർക്ക് എന്നീ മൂന്നു തത്വങ്ങൾ മുൻനിർത്തി ട്രസ്റ്റ് കേരളത്തിനകത്തും പുറത്തുമായി വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
സ്ത്രീശാക്തീകരണത്തിനും ട്രസ്റ്റ് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കും ഭാവി പദ്ധതികൾക്കും പന്തളം കൊട്ടാരത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ദീപാ വർമ്മ തമ്പുരാട്ടി അറിയിച്ചു.
ബദരീനാഥ് റാവൽജി ഈശ്വർ പ്രസാദ് നമ്പൂതിരിയും പത്മവിഭൂഷൺ ജി. മാധവൻ നായരും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരികളാണ്. പന്തളം കൊട്ടാരം ശശികുമാര വർമ്മയായിരുന്നു മുൻ രക്ഷാധികാരി.
നാരായണീയ ആശ്രമം ഹരിശരണാർത്ഥി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റ് അംഗങ്ങൾ പന്തളം കൊട്ടാരം സന്ദർശിച്ച് ദീപാ വർമ്മ തമ്പുരാട്ടിയെ രക്ഷാധികാരിസ്ഥാനം ഏറ്റെടുക്കാൻ ക്ഷണിക്കുകയായിരുന്നു.
ഹരിവരാസന കീർത്തനം രചിച്ച കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനും മാധ്യമപ്രവർത്തകനുമായ പി. മോഹൻ കുമാറാണ് ട്രസ്റ്റിന്റെ ചെയർമാൻ.
contact: പി. മോഹൻ കുമാർ (ചെയർമാൻ, ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്) – 89433 37679.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0