കൊല്ലത്ത് 55കാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 23, 2026 - 15:26
കൊല്ലത്ത് 55കാരൻ കുത്തേറ്റ് മരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

കൊല്ലം ഏരൂരിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ഭാരതിപുരം തുമ്പോട് സ്വദേശിയായ 55 കാരൻ സുകുമാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പഴയേരൂർ സ്വദേശി ജോൺ, നിഹാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെ പത്തടി ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കവേ ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സുകുമാരന് കുത്തേൽക്കുകയായിരുന്നു.അതേസമയം പത്തനംതിട്ട കൊടുമണിൽ അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച 34കാരനെ പിടികൂടി. പന്തളം തെക്കേക്കര പറപ്പട്ടിയിലെ വിനീത് (34) എന്നയാളെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകീട്ട് 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. പറപ്പട്ടി സ്വദേശിയായ സന്തോഷിനെയാണ് വിനീത് ആക്രമിച്ചത്. തന്റെ കയ്യിൽ നിന്നും വാങ്ങിയ പണം വിനീതിനോട് സന്തോഷ് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0