ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ പറയുന്നത് ക്രൂരതയല്ല; ബോംബൈ ഹൈക്കോടതി

റിപ്പോർട്ട് :ബൈഷികുമാർ

May 22, 2026 - 11:09
ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ പറയുന്നത് ക്രൂരതയല്ല; ബോംബൈ ഹൈക്കോടതി

ജോലിയുള്ള ഭാര്യയോട് ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ പറയുന്നത് ക്രൂരതയല്ലെന്ന് ബോംബൈ ഹൈക്കോടതി. ഗാർഹിക ആവശ്യങ്ങള്‍ക്ക് പണം ചെലവ‍ഴിക്കാൻ ആവശ്യപ്പെടുന്നത് കുറ്റകരമല്ലെന്ന് ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പറഞ്ഞു.

നാഗ്പൂർ സ്വദേശിയായ യുവാവിനും അയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് യുവതി പരാതി നൽകിയത്. ഐ പി സി സെക്ഷൻ 498എ, സെക്ഷൻ 504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതി പരാതി നൽകിയത്. പിന്നാലെ ഈ കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് വൃഷാലി ജോഷി കേസ് റദ്ദാക്കി. പരാതി നൽകിയ യുവതി സർക്കാർ ഉദ്യോഗസ്ഥയാണെന്ന് കോടതി പറഞ്ഞു. വീട്ടുജോലി ചെയ്യാത്തതിനാൽ ജോലി ചെയ്യുന്ന പണം നൽകണമെന്ന് ഭർത്താവിൻ്റെ വീട്ടുകാർ നിർബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം.യുവതി നൽകിയ പരാതിയിലെ ആരോപണം വിവാഹ നിയമപ്രകാരത്തിൻ്റെ താ‍ഴെ വരുന്ന ക്രൂരതയല്ലെന്ന് വൃഷാലി ജോഷി നിരീക്ഷിച്ചു. അതേസമയം, വിവാഹബന്ധം വഷളായതിന് പിന്നാലെയാണ് യുവതി പരാതി നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0