കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ലൈംഗികാതിക്രമം; ബ്രൂസ്ലി ഷിബുവിനെതിരെ കേസെടുത്ത് പൊലീസ്

റിപ്പോർട്ട് :ബൈഷികുമാർ

May 10, 2026 - 18:21
കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിലെ ലൈംഗികാതിക്രമം; ബ്രൂസ്ലി ഷിബുവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിനുള്ളിൽ മനോവൈകല്യമുള്ള സ്ത്രീയ്ക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസ് എടുത്തു. പ്രദേശത്തെ ലഹരി ഡീലർ ആയ ബ്രൂസ്ലി ഷിബുവിന് എതിരെ ആണ് കേസ് എടുത്തത്. ഇയാൾ ലൈം​ഗികാതിക്രമം നടത്തുന്ന സി സി ടി വി ദൃശ്യം പുറത്ത് വന്നിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ചായിരുന്നു സംഭവം. കെഎസ്ആ‍ർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയെ കണ്ടെത്താൻ നീക്കം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0