എൻ ജി ഒ യൂണിയൻ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള രാഷ്ട്രീയ വേട്ട അവസാനിപ്പിക്കുക’ മെയ് 12 പ്രതിഷേധ ദിനം: കോൺഫെഡറേഷൻ
റിപ്പോർട്ട് :ബൈഷികുമാർ
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ, പുതിയ സർക്കാർ രൂപീകരണം പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷൻ സർവീസ് ചട്ടങ്ങൾ, ട്രാൻസ്ഫർ മാനദണ്ഡങ്ങൾ, സീനിയോറിറ്റി, ഭരണപരമായ ആവശ്യകതകൾ എന്നിവയെല്ലാം പൂർണമായും കാറ്റിൽ പറത്തി നടത്തുന്ന രാഷ്ട്രീയമായ ഉദ്യോഗസ്ഥവേട്ടയ്ക്കെതിരെ എൻ.ജി.ഒ. യൂണിയൻ നടത്തുന്ന നിയമപരവും ജനാധിപത്യപരവുമായ പോരാട്ടത്തോട് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കേരള യൂണിറ്റ് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. മെയ് 12 ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ധർണയും സംഘടിപ്പിക്കാൻ കോൺഫസറേഷൻ കേരള സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
പൊതുവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, നിയമം, ഓഡിറ്റ്, സഹകരണം തുടങ്ങിയ വകുപ്പുകളിലെ ഡയറക്ടറേറ്റ് ഓഫീസുകളിലെ പ്രധാന ഉദ്യോഗസ്ഥരെയും എൻ.ജി.ഒ. യൂണിയൻ ഭാരവാഹികളെയും പ്രത്യേകം ലക്ഷ്യമിട്ടുള്ള ഈ അനാവശ്യവും രാഷ്ട്രീയപ്രേരിതവുമായ സ്ഥലംമാറ്റ നടപടികൾ അടിയന്തിരമായി സംഘടനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും ഗുരുതരമായി ഭീഷണിപ്പെടുത്തുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ 2624 തസ്തികകളിലെ സ്ഥലംമാറ്റങ്ങൾ ഉൾപ്പെടെ ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നടപടികൾ ഭരണപരമായ ആവശ്യകതകളല്ല, മറിച്ച് രാഷ്ട്രീയ പ്രതികാരവും യൂണിയൻ പ്രവർത്തകരോടുള്ള വേട്ടയുമാണ് ലക്ഷ്യമിട്ടുള്ളത് എന്ന് കോൺഫെഡറേഷൻ കുറ്റപ്പെടുത്തി. വികാസ് ഭവനിൽ സ്ഥലംമാറ്റ ഉത്തരവുകൾ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും നിയമപരമായി പോരാടാനുള്ള എൻ.ജി.ഒ. യൂണിയന്റെ തീരുമാനം തുടങ്ങിയ നടപടികളിലൂടെ യൂണിയൻ നേതാക്കളും പ്രവർത്തകരും ഉയർത്തിക്കാട്ടുന്ന ജനാധിപത്യപരമായ പ്രതിഷേധം ചരിത്രപരമായ നീതിപൂർവകമായ സമരമാണ്. ആ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.അന്യായ സ്ഥലംമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം! രാഷ്ട്രീയ വേട്ടയ്ക്ക് അറുതി വേണം! എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എൻ.ജി.ഒ. യൂണിയൻ നേതാക്കളും ജീവനക്കാരും നടത്തുന്ന ഈ നീതിപൂർവകമായ പോരാട്ടത്തിന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കേരള യൂണിറ്റിന്റെ പൂർണ്ണമായ ഐക്യദാർഢ്യവും അകമഴിഞ്ഞ പിന്തുണയും നൽകുന്നതോടൊപ്പം കോൺഫെഡറേഷനും പ്രതിഷേധ പ്രകടങ്ങൾ നടത്താൻ ആഹ്വാനം ചെയ്യുന്നു. ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ സംഘടനാ സ്വാതന്ത്ര്യവും ജീവനക്കാരുടെ സേവന സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള ഈ സമരത്തോട് കേരളത്തിലെ മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും ഒന്നിച്ചു നിൽക്കണമെന്ന് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ് പ്രസ്താവനയിലൂടെ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0