ഇരിങ്ങാലക്കുടയിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം
റിപ്പോർട്ട് :ബൈഷികുമാർ
ഇരിങ്ങാലക്കുടിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യമായി മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് ചിലർ പരസ്യമായി മദ്യപിച്ചത്.മദ്യ കുപ്പികളുമായി എത്തിയവർ ക്ഷേത്ര മതിക്കെട്ടിനകത്ത് വെച്ച്, സ്ത്രീകളടക്കമുള്ള ആളുകൾ കൂടിനിൽക്കുന്നതിന് ഇടയിൽ വെച്ചാണ് മദ്യപിച്ചത്. ചിലർ ഇതിന്റെ വീഡിയോ മൊബൈൽ ഫോണിലും പകർത്തി. കുപ്പിയിള്ള മദ്യം യുവാക്കളുടെ സംഘം മാറി മാറി കുടിക്കുന്നതും അതിനിടെ വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.അതേസമയം പരസ്യ മദ്യപാനം നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0