മദ്യ ലഹരിയിൽ കാർ ഓടിച്ചു; മുക്കത്ത് 2 ഇലട്രിക്‌പോസ്റ്റുകൾ തകർന്നു

റിപ്പോർട്ട് :ബൈഷികുമാർ

Apr 26, 2026 - 20:49
മദ്യ ലഹരിയിൽ കാർ ഓടിച്ചു; മുക്കത്ത് 2 ഇലട്രിക്‌പോസ്റ്റുകൾ തകർന്നു

മദ്യ ലഹരിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം ഉണ്ടായി. മുക്കം കുറ്റിപ്പാലയിലാണ് അപകടം നടന്നത്. അപകടത്തിൽ റോഡിലെയും തൊട്ടടുത്ത വീട്ടിലെത്തും ഉൾപ്പടെ 2 ഇലട്രിക്‌പോസ്റ്റുകൾ തകർന്നു. ഒരു പോസ്റ്റ് മുറിഞ്ഞ് കാറിന് മുകളിലേക്കാണ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാറിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു.കാറിൽ വന്നവർ മദ്യ ലഹരിയിലാണെന്ന് ആണ് നാട്ടുകാർ പറയുന്നത്. അപകടസമയത് മാറ്റുവാഹനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ വൻദുരന്തം തന്നെയാണ് ഒഴിവായത്. വൈകുന്നേരം 6 മണിയോടെയാണ് അപകടം നടന്നത്. പ്രദേശത്ത് വൈദ്യുതി തടസപ്പെടുകയും മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0