യുവതിയും യുവാവും ഒരേ കയറിൽ തൂങ്ങിയ നിലയിൽ; കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ
റിപ്പോർട്ട് :ബൈഷികുമാർ
കോഴിക്കോട് മാമ്പിലാട് യുവതിയെയും യുവാവി-നെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി ശരണ്യ(30), കു-റ്റ്യാടി കള്ളാട് സ്വദേശി അജേഷ്(32) എന്നിവരെ-യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേ കയ-റിൽ തൂങ്ങിമരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്.ചൊവ്വാഴ്‌ച രാവിലെ ശരണ്യ പു-തിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയ-തായിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താ-ത്തതിനെത്തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊട്ടിൽപ്പാലം കള്ളാട് മല-യിലെ മാമ്പിലാട് ശരണ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോ-സ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0