താമരശ്ശേരിയിൽ തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി

റിപ്പോർട്ട് :ബൈഷികുമാർ

Apr 19, 2026 - 15:29
താമരശ്ശേരിയിൽ തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി

താമരശ്ശേരിയിൽ യുവാവിന് നേരെ ആക്രമണം. തനിക്ക് നേരെ തോക്ക് ചൂണ്ടി മർദിച്ചെന്നാണ് യുവാവിന്റെ പരാതി. താമരശ്ശേരി തേക്കും തോട്ടം സ്വദേശി മുഹമ്മദ് ദിൽഷാന് (18) നേരെയാണ് ആക്രമണം ഉണ്ടായത്.താമരശ്ശേരി ചീനി മുക്കിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. പിന്നാലെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കിയിലെ രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. ഇടുക്കി ഇരട്ടയാർ സ്വദേശിയാണ്. ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. പിന്നാലെ സജയൻ സുഹൃത്തായ രാഹുൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0